യുവതിയുടെ നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് അയച്ചുനല്‍കി; വിവാഹം മുടങ്ങിയതോടെ പരാതി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

യുവതിയുടെ നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ 26കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയുടെ മുന്‍ സുഹൃത്തും ഇയാളുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്.

Also Read- വഴക്കിടാനായി മൂന്ന് മണിക്കൂര്‍, പഠിക്കാനാകട്ടെ വെറും 15 മിനുട്ട്; വൈറലായി ഒരു ടൈംടേബിള്‍

ബാന്ദുമില്ലി സ്വദേശിയായ യുവാവും 26-കാരിയും സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നാലെ ഇരുവരും പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറി. അടുപ്പം വളര്‍ന്നതോടെ ഇരുവരും വീഡിയോ കോളിംഗ് ആരംഭിച്ചു. ഇതിനിടെ യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് വീഡിയോ കോളില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

മാസങ്ങള്‍ക്ക് ശേഷം മാണ്ഡവല്ലി സ്വദേശിയുമായി വീട്ടുകാര്‍ യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതിന് പിന്നാലെ നഗ്നവീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തി തുടങ്ങി. വിവാഹത്തിന്റെ തലേദിവസം നഗ്‌നവീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതി യുവതിയുടെ പ്രതിശ്രുതവരന് അയച്ചു നല്‍കി. ഇതേ തുടര്‍ന്ന് വരനും ബന്ധുക്കളും വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Also Read- മകളെ ഫോണില്‍ ലഭിച്ചില്ല, അമ്മ രക്തത്തില്‍ കിടക്കുന്നുവെന്ന് ചെറുമകന്‍: അച്ഛന്‍ കണ്ടത് ചേതനയറ്റ ശരീരം

യുവതിയുടെ പരാതിയില്‍ വരനും ഇയാളുടെ വീട്ടുകാര്‍ക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തില്‍നിന്ന് പിന്മാറിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News