കേരളത്തില്‍ നിന്ന് തേനിയിലേക്ക് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തിയതായി സംശയം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കേരളത്തില്‍ നിന്ന് തേനിയിലേക്ക് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തിയതായി സംശയം. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഊട്ടംപാളയം ഭാഗത്ത് കറങ്ങി നടന്ന സ്‌കോര്‍പിയോ കാര്‍ പൊലീസ് പിടികൂടിയപ്പോഴാണ് കാറില്‍ നാവിന്റെയും കരളിന്റെയും ഹൃദയത്തിന്റെയും ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് പിടികൂടുകയായിരുന്നു.

Also read- ‘ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്’; തുറന്ന കോടതിയില്‍ രാജി പ്രഖ്യാപിച്ച് ജസ്റ്റിസ് രോഹിത് ബി ഡിയോ

വണ്ടിപ്പെരിയാറിലാണ് സംഘം താമസിച്ചിരുന്നതെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലില്‍ സ്വത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ശരീരഭാഗങ്ങള്‍ വീട്ടിലെത്തിച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.

Also read- പന്തളത്ത് അമിതമായി മരുന്ന് കഴിച്ച് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News