മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം പാണ്ടിക്കാട് യുവാവിനെ പാലത്തിൽനിന്ന് തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തല്ലൂർ ആമക്കാട് സ്വദേശികൾ പാലപ്ര സിയാദ്, കിഴക്കുംപറമ്പൻ അബ്ദുൽ ഹഖ്, വണ്ടൂർ കാപ്പിൽ സ്വദേശി തറമണ്ണിൽ നൗഫൽ എന്നിവരാണ് പിടിയിലായത്. നട്ടെല്ലിൽ പൊട്ടലേറ്റത് ഉൾപ്പെടെ ഗുരുതരമായ പരിക്കുകളോടെ ഇർഫാനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ് മൂന്നുപേരും.

Also Read; പനമ്പിള്ളിനഗറിൽ നവജാതശിശു കൊല്ലപ്പെട്ട സംഭവം മനസാക്ഷിയെ ഉലയ്ക്കുന്നത്: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News