ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ മൂന്ന് ബിഷപ്പുമാര്‍ പങ്കെടുക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. ദളിത് ഫെഡറേഷന്‍ ആദിവാസി ഗ്രോത്ര വര്‍ഗനേതാക്കള്‍, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, എംഇഎസ് ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കും. അഖിലേന്ത്യാ തലത്തില്‍ സംഘപരിവാറിനെതിരെ കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസിനെ സെമിനാറിലേക്ക് ക്ഷണിക്കാത്തതെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതില്‍ പ്രയാസമുണ്ടെന്ന് കാണിച്ചാണ് ലീഗ് സെമിനാറില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read- നേപ്പാളിൽ ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാതായി
മതനിരപേക്ഷ സംരക്ഷണത്തിന് വേണ്ടിയുള്ള അതിവിപുലമായ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കണമെന്ന ചിന്തയില്‍ നിന്നാണ് സെമിനാര്‍ സംഘടിപ്പിക്കാമെന്ന തീരുമാനം ഉടലെടുത്തതെന്ന് മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ജൂലൈ പതിനഞ്ചിന് അതിവിപുലമായ ജനകീയ സെമിനാര്‍ സംഘടിപ്പിക്കും. പ്രതീക്ഷിച്ചതിലും കൂടുതല്‍ പിന്തുണയാണ് സെമിനാറിന് ലഭിക്കുന്നത്. സംഘപരിവാറിന് ഏതെങ്കിലും രീതിയില്‍ സഹായകരമാകുന്ന നിലപാട് സ്വീകരിക്കുന്ന സംഘടനകളെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
Also Read- ‘ഒരു തംപ്‌സ് അപ്’ വരുത്തിയ വിന; കര്‍ഷകന് നഷ്ടമായത് 60 ലക്ഷം രൂപ
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. സിഎസ്‌ഐ ബിഷപ്പ് നിലവില്‍ ജര്‍മനിയിലാണുള്ളത്. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം സെമിനാറിന് പിന്തുണ അറിയിച്ചു. അദ്ദേഹത്തിന് തൊട്ടു താഴെയുള്ള പ്രതിനിധിയെ അയക്കാമെന്ന് പറഞ്ഞു. ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കലിനെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ബിഷപ്പ് ഹൗസില്‍ പോയി ക്ഷണിക്കാനുള്ള ഇടപെടല്‍ നടത്തി. അദ്ദേഹം എത്തിയില്ലെങ്കില്‍ സഭാ പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നും മോഹനന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here