കൊച്ചി വൈപ്പിനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥികളായ മൂന്നു കുട്ടികളെ കാണാതായി

കൊച്ചി വൈപ്പിനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥികളായ മൂന്നു കുട്ടികളെ കാണാതായെന്ന് പരാതി. പുതുവൈപ്പ് സ്വദേശികളായ പ്രവീഷിന്‍റെ മകന്‍ ആദിത്, പ്രജീഷിന്‍റെ മകന്‍ ആദിഷ്, ജസ്റ്റിന്‍റെ മകന്‍ ആഷ് വിന്‍ എന്നിവരെയാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ ഞാറയ്ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടികളെ കണ്ടെത്തുന്നവര്‍ വിവരമറിയിക്കണമെന്ന് നിര്‍ദേശിച്ച് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. തങ്ങള്‍ നാടുവിടുകയാണെന്നും അന്വേഷിച്ച് വരേണ്ടതില്ലെന്നും ഒരു ദിവസം തിരിച്ചുവരുമെന്നും വ്യക്തമാക്കിക്കൊണ്ട് കുട്ടികള്‍ എഴുതിയതെന്ന് കരുതുന്ന കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്.

ALSO READ: മന്ത്രിമാര്‍ക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ പ്രതിവര്‍ഷം കോടികള്‍; മഹാരാഷ്ട്രയിലെ കണക്കുകള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News