വോട്ടങ്കത്തിനൊരുങ്ങി ചേലക്കര; മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

chelakkara byelection

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ തലപ്പിള്ളി ലാൻഡ് റെക്കോർഡ്സ് തഹസിൽദാർ കിഷോർ ടിപിക്ക് മുമ്പാകെയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്.

Also Read; വിലക്കിന് പുല്ലുവില; പ്രിയങ്കയുടെ റോഡ് ഷോയിൽ പച്ചക്കൊടി വീശി ലീഗ് പ്രവർത്തകർ

ആദ്യം പത്രിക സമർപ്പിക്കാൻ എത്തിയത് എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് ആണ്. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, പികെ ബിജു, എസി മൊയ്തീൻ, എംഎം വർഗ്ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെകെ വൽസരാജ്, സേവ്യർ ചിറ്റിലപ്പള്ളി എന്നിവർക്കൊപ്പം എത്തിയാണ് യുആർ പ്രദീപ് പത്രിക സമർപ്പിച്ചത്.

തൊട്ടു പിന്നാലെ എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാർ, ജില്ലാ സെക്രട്ടറി റോഷൻ എന്നിവർക്കൊപ്പമെത്തിയാണ് എൻഡിഎ സ്ഥാനാർഥി പത്രിക സമർപ്പിച്ചത്.

Also Read; സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു

ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പത്രിക സമർപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അമീർ, ഡിസിസി സെക്രട്ടറി വേണുഗോപാലമേനോൻ, ബ്ലോക്ക് പ്രസിഡന്റ്മാരായ അനീഷ്, ഷാനവാസ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

പ്രധാന മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതോടുകൂടി ചേലക്കരയിൽ തെരഞ്ഞെടുപ്പ് അങ്കം മുറുകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News