ഗൂഗിൾ മാപ്പ് ചതിച്ചു; യുപിയിൽ പണി തീരാത്ത പാലത്തിൽ നിന്ന് താ‍ഴെ വീണ് മൂന്നു കാർ യാത്രികർ മരിച്ചു

UP ACCIDENT

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവെ, യുപിയിലെ ബറെയ്‍ലിയിൽ പണിതീരാത്ത പാലത്തിൽ നിന്ന് താഴേക്ക് വീണ കാറിലെ യാത്രികരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. മെയിൻപുരി സ്വദേശി കൗശൽകുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത് രാത്രി നടന്ന അപകടത്തിന്‍റെ വിവരം ഞായറാഴ്ച രാവിലെയാണ് പുറം ലോകമറിഞ്ഞത്.

മണൽത്തിട്ടയിൽ വീണ് തകർന്ന നിലയിൽ രാവിലെ പ്രദേശവാസികളാണ് കാർ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ALSO READ; യുപിയിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള കമ്പി; ഒ‍ഴിവായത് വൻ ദുരന്തം

ദതാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിൾ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവർക്ക് അറിയാൻ സാധിച്ചിരുന്നില്ല. വേഗതയിൽ വന്ന കാർ പാലം അവസാനിക്കുന്നിടത്ത് പെട്ടെന്ന് നിർത്താൻ ഡ്രൈവർക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തിൽ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മരിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News