മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായതായി റിപ്പോർട്ട്. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 11 കുക്കി വിഭാഗക്കാരെ കേന്ദ്രസേന വെടിവച്ചുകൊന്നിരുന്നു. ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് പരുക്കേറ്റിരുന്നു. ജിരിബാമിൽ നിന്നുള്ള ആറ് പേരെയാണ് കാണാതായതെന്നാണ് വിവരം
ഇന്നലെ പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിലെ സിആര്‍പിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ആക്രമണമുണ്ടായെന്ന് സിആര്‍പിഎഫ് അറിയിച്ചു. ജിബിരാമിൽ നിന്ന് 13 പേരെയാണ് സംഘർഷത്തിന് ശേഷം കാണാതായത്. ഇതിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ച് പേരെ ജീവനോടെ കണ്ടെത്തി. ആറ് പേരെ കാണാതായി. കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു.
Also Read: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വീടുകളില്‍ വോട്ടു ചെയ്ത മുതിര്‍ന്ന പൗരന്മാര്‍
കഴിഞ്ഞ മൂന്ന് ദിവസമായി മണിപ്പൂരിലെ പല ജില്ലകളിൽ നടത്തിയ തിരച്ചിലിൽ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തതായി അസം റൈഫിൾസ് അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ ഇംഫാൽ താഴ്‌വരയിലെ ഒന്നിലധികം സ്ഥലങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സംഘർഷം രൂക്ഷമായിട്ടും ബീരേൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വിഷയത്തിൽ മൗനം തുടരുകയാണ്. സംസ്ഥാന സർക്കാർ കുക്കി എംഎൽഎമാരുമായി ചർച്ച നടത്തിയെന്ന കേന്ദ്രസർക്കാർ വാദത്തെ തള്ളി മണിപ്പൂരിൽ നിന്നുള്ള കുക്കി നിയമസഭാംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.
Also Read: വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് അമിത് ഷാ
വംശീയ കലാപത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചക്കും തങ്ങൾ തയ്യാറല്ലെന്നും പ്രസ്താവനയിൽ അവർ ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ തുടരുമ്പോഴും സംസ്ഥാനത്ത് സമാധാനം പുന.സ്ഥാപിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാര്യമായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here