മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി യോഗം അവസാനിച്ചു

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മറ്റി യോഗം അവസാനിച്ചു. ജനാധിപത്യത്തെയും ഭരണഘടനെയും സംരക്ഷിക്കാന്‍ മതേതര പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ബിജെപി ശ്രമം ന്യൂനപക്ഷ സ്നേഹം കൊണ്ടല്ലെന്നും ജനങ്ങള്‍ക്ക് സത്യമറിയാമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി

തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ തന്നെയാണ് മൂന്ന ദിവസത്തെ കേന്ദ്രകമ്മറ്റി യോഗത്തില്‍ പ്രധാനമായും ചര്‍ച്ചായയത്. മോദി സര്‍ക്കാര്‍ രാജ്യത്ത് വര്‍ഗീയ ധ്രൂവീകരണം നടത്തുകയാണെന്നും ജനാധിപധ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ മതേതര പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നുമാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തല്‍.

കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയതിലും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിക്കുള്ളത് ന്യൂനപക്ഷ സ്നേഹമല്ലെന്നും ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ബിജെപി എല്ലായിടത്തും ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു. ജനങ്ങള്‍ക്ക് സത്യം എന്താണെന്ന് അറിയാമെന്നും യെച്ചൂരി പ്രതികരിച്ചു.

കിസാന്‍ സഭയും, ട്രേഡ് യൂണിയനും വിവധസംസ്ഥാനങ്ങളില്‍ നടത്തുന്ന സമരങ്ങള്‍, മഹാരാഷ്ട്ര സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നത്, ദുസ്തി താരങ്ങളുടെ സമരം ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചായായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News