ഇനി മൂന്ന് ദിനം; വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍

Election

വയനാട്ടില്‍ പരസ്യ പ്രചാരണത്തിന്റെ കൊട്ടികലാശത്തിലേക്ക് മുന്നണികള്‍. തെരെഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യര്‍ഥനയിലാണ് സ്ഥാനാര്‍ത്ഥികള്‍. അതേ സമയം വോട്ടിന് കിറ്റ് കൊടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തതും മേപ്പാടിയില്‍ പുഴുവരിച്ച കിറ്റ് വിതരണം നല്‍കിയതുമെല്ലാം മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാവുകയാണ്.

ALSO READ:  ‘എൻ്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു, മറിച്ചുള്ള വ്യാജ പ്രചരണങ്ങൾ സഖാക്കൾ തള്ളിക്കളയണം’; മാധ്യമ വാർത്ത തള്ളി പി പി ദിവ്യ

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്ന് ബത്തേരി നിയോജക മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്. കഴിഞ്ഞ ദിവസം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ ടീച്ചര്‍, ഇപി ജയരാജന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. വാഹന പര്യടനമായാണ് സത്യന്‍ മൊകേരിയുടെ വോട്ടഭ്യര്‍ത്ഥന. രാത്രി വൈകുംവരെ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് പര്യടനം. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും വയനാട്ടിലെത്തുന്നുണ്ട്. മാനന്തവാടിയില്‍ കോര്‍ണര്‍ യോഗങ്ങളില്‍ അവര്‍ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് ഏറനാട് പ്രചരണം നടത്തും.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്‍ഡിഎയുടെ വിവിധ പ്രചരണ പരിപാടികളില്‍ ഇന്ന് പങ്കെടുത്തു. തെരെഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളെ ചൂട് പിടിപ്പിക്കുകയാണ് മണ്ഡലത്തില്‍ കിറ്റ് വിവാദം. പ്രിയങ്ക ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ചിത്രവും തെരെഞ്ഞെടുപ്പ് ചിഹ്നവും പതിപ്പിച്ച ഭക്ഷ്യകിറ്റ് വിതരണത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പ്രതിയാക്കി തിരുനെല്ലി പൊലീസ് കേസെടുത്തത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.

ALSO READ: ‘ ആ നടിയോടൊപ്പം അഭിനയിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം’: വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ

വേണാട്ട് ശശികുമാറിനെതിരെയാണ് കേസ്. മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങളും നടന്നു. ഇത് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് ഉള്‍പ്പെടെ സജീവ തെരെഞ്ഞെടുപ്പ് ചര്‍ച്ചയായി മാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News