വംശനാശഭീഷണി നേരിടുന്ന കടലാമയെ ഭക്ഷണമാക്കി; മൂന്നൂ പേര്‍ മരിച്ചു, 32 പേര്‍ ആശുപത്രിയില്‍, സംഭവം ഈ ദ്വീപ് രാഷ്ട്രത്തില്‍!

വംശനാശഭീഷണി നേരിടുന്ന കടലാമയെ ഭക്ഷിച്ച മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഫിലിപ്പൈന്‍സിലാണ് സംഭവം. കടലാമയെ ഭക്ഷിച്ച 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫിലിപ്പൈന്‍സിലെ ടെഡുറേ വിഭാഗത്തില്‍പ്പെട്ടവരാണ് ആമയെ കഴിച്ച് പ്രതിസന്ധിയിലായത്. ഫിലിപ്പൈന്‍സിലെ ഒരു പ്രവിശ്യയിലെ തീരദേശ നഗരത്തില്‍ നിന്നും കടലാമയെ ഭക്ഷിച്ചവര്‍ക്ക് വയറിളക്കം, ഛര്‍ദി, വയറുവേദന എന്നിവ അനുഭവപ്പെടുകയായിരുന്നു.

ALSO READ: തമിഴ്‌നാട് ഉരുള്‍പൊട്ടല്‍; കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഫിലിപ്പൈന്‍സിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമപ്രകാരം കടലാമയെ വേട്ടയാടുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ പാരമ്പര്യമായുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നതിനാല്‍ പലരും ഇപ്പോഴും വംശനാശഭീഷണി നേരിടുന്ന ഈ കടലാമയെ ഭക്ഷിക്കാറാണ് പതിവ്.

ALSO READ: ആഗ്രഹിച്ചുനേടിയ പൊലീസ് കുപ്പായം; സ്വപ്ന ജോലിക്ക് ചാര്‍ജ് എടുക്കാനായി വരുന്നതിനിടെ വാഹനാപകടം, ഐപിഎസ്സുകാരന് ദാരുണാന്ത്യം

അതേസമയം ഇത്തരം ആമകളുടെ മാംസം ഭക്ഷിക്കുന്നത് അല്ലെങ്കില്‍ ഇവയുടെ അവയവങ്ങള്‍ ഭക്ഷിക്കുന്നത് അപകടകരമാണ്. മരണത്തിനും കാരണമാകും. ഇവയുടെ ശരീരത്തില്‍ ചില വിഷപദാര്‍ത്ഥങ്ങള്‍ ഉള്ളതാണ് ഇതിന് കാരണം. പ്രകൃതിദത്തമായി ഉണ്ടാകുന്ന ബയോടോക്‌സിനായ ചെലോനിടോക്‌സിന്‍ ശരീരത്തിലെത്തിയാല്‍ ഇത് തലകറക്കം, ഛര്‍ദ്ദി, വയറിളക്കം, ശ്വാസംമുട്ട്
തുടങ്ങിയവയ്ക്ക് കാരണമാകും. വിഷാംശം അടങ്ങിയ ഒരുതരം ആല്‍ഗേ ഈ ആമകള്‍ കഴിക്കുന്നതാകാം ഈ ഇതിനെല്ലാം പിന്നിലെന്നാണ് നിഗമനം.

ഇതേ കടലാമയുടെ മാംസം ഭക്ഷിച്ച ചില നായകള്‍, പൂച്ചകള്‍, കോഴികള്‍ ഉള്‍പ്പെടെ ചത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News