ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, 16 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കനത്തമഴയ്ക്കിടെ ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പതിനാറ് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.

കെട്ടിടം പൂര്‍ണമായി തകര്‍ന്നെന്നാണ് വിവരം. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. നഗരത്തിലെ ഗതാഗതകുരുക്കും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read : മഹാരാഷ്ട്രയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; നവി മുംബൈ ബിജെപി അധ്യക്ഷന്‍ ശരദ് പവാറിനോടൊപ്പം

കഴിഞ്ഞ ആഴ്ച മുതല്‍ നഗരത്തില്‍ കനത്ത മഴയാണ്. കെട്ടിടം സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ബെംഗളൂരുവിലെ ബാബുസാപല്യയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News