ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം

ഇടുക്കി ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ നാലു വയസ്സുള്ള കുട്ടി അടക്കം മൂന്ന് പേർ മരിച്ചു. ചിന്നക്കനാൽ തിടിനഗർ സ്വദേശികളായ അഞ്ജലി (25), മകൾ അമേയ (4), ജെൻസി (21) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം നിയന്ത്രണം നഷ്ടമായി വാഹനം അപകടത്തിൽ പെടുകയായിരുന്നു. കൊടും വളവും ഇറക്കവും ഉള്ള പ്രദേശമാണ് ഇവിടം. നിയന്ത്രണം നഷ്ടമായ വാഹനം റോഡിൽ മറിയുകയായിരുന്നു.

Also Read; പനമ്പിള്ളിനഗറിൽ നവജാതശിശു കൊല്ലപ്പെട്ട സംഭവം മനസാക്ഷിയെ ഉലയ്ക്കുന്നത്: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍

അമേയ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടു. അഞ്ജലിയേയും ജെൻസിയേയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിയ്ക്കുകയയിരുന്നു. തിടിനഗർ സ്വദേശി മണിയുടെ ഭാര്യആണ് അഞ്ജലി, ഇയാളുടെ അനുജൻ സെൽവത്തിന്റെ ഭാര്യാ ആണ് ജെൻസി. മൂവരുടെയും മൃതദേഹം അടിമാലി താലൂക് ആശുപത്രിയിൽസൂക്ഷിച്ചിരിക്കുകയാണ്.

Also Read; മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News