കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

കൊല്ലം കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ ദമ്പതികൾ അടക്കം മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ ഇവരുടെ ബന്ധു സജീന എന്നിവരാണ് മരിച്ചത്. രാത്രി 7 മണിയോടെ ആയിരുന്നു അപകടം. വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഇവരും ചെളിയിൽ താഴുകയായിരുന്നു.

Also Read; ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം

നാട്ടുകാർ എത്തിയാണ് ദമ്പതികളെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അഗ്നി രക്ഷാ സേന എത്തിയാണ് സജീനയുടെ മൃതദേഹം പുറത്തെടുത്തത്. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ മുട്ടയ്ക്കാവിലെത്തിയത്. മൂന്നു പേരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കണ്ണനല്ലൂർ പൊലീസ് കേസെടുത്തു.

Also Read; മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News