ലോകത്തിലെ ഏറ്റവും മികച്ച 10 രുചി വിഭവങ്ങളില്‍ മൂന്ന് ഇന്ത്യന്‍ കറികള്‍; നമ്മള്‍ നിസ്സാരമെന്ന് കരുതിയ ആ രുചിക്കൂട്ട് ഇവ

ടേസ്റ്റ് അറ്റ്‌ലസ് എന്ന പ്രശസ്തമായ ഫുഡ് ഗൈഡ് പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും മികച്ച പത്ത് കറികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ത്യയിലെ മൂന്ന് കറികള്‍. ഷാഹി പനീര്‍, മലായ് കോഫ്ത, ബട്ടര്‍ ചിക്കന്‍ എന്നിവയാണ് നമ്മുടെ അഭിമാനമായി മാറിയ ആ കറികള്‍.

4.9 ആണ് ഇതിനു റേറ്റിങ്ങോടെ തായ്ലന്‍ഡില്‍ നിന്നുമുള്ള ഫാനേങ് എന്ന കറിയാണ് ടേസ്റ്റ് അറ്റ്‌ലസിന്റെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. 4.8 റേറ്റിങ്ങോടെ വടക്കന്‍ തായ്ലന്‍ഡിലെ ഖാവോ സോയി എന്ന കറിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ജപ്പാനില്‍ നിന്നുമുള്ള കാരെ എന്ന കറിയ്ക്കാണ് മൂന്നാം സ്ഥാനം.

Also Read : ‘ഫ്രൂട്ടി’ കെണിയൊരുക്കി പൊലീസ് ; എട്ടുകോടി കവർന്ന് മുങ്ങിയ ദമ്പതികൾ പിടിയിൽ

നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍ ഷാഹി പനീറും മലായ് കോഫ്തയും ബട്ടര്‍ ചിക്കനുമാണ്. 4.7 റേറ്റിങ്ങാണ് ഷാഹി പനീറിനും മലായ് കോഫ്തയ്ക്കും ലഭിച്ചത്. 4.6 സ്റ്റാര്‍ റേറ്റിങ് ആണ് ബട്ടര്‍ ചിക്കന്. ഏഴും എട്ടും പത്തും സ്ഥാനങ്ങള്‍ തായ്ലന്‍ഡില്‍ നിന്നുമുള്ള ഗ്രീന്‍ കറി, മാസ്സമന്‍ കറി,തായ് കറി എന്നിവ കരസ്ഥമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News