നൈജീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 3 മരണം

helicopter crashes Nigeria

നൈജീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 3 പേർ മരിച്ചതായി റിപ്പോർട്ട്.സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ സ്ഥാപനമായ നൈജീരിയൻ നാഷണൽ പെട്രോളിയം കമ്പനി (എൻഎൻപിസി) യാണ് വിവരം അറിയിച്ചത്.

വ്യാഴാഴ്ച കടലിലെ എണ്ണ ഉൽപ്പാദന കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്. ഹെലികോപ്റ്ററിൽ ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും ഉൾപ്പെടെ എട്ട് പേര് ഉണ്ടായിരുന്നതായി എൻഎൻപിസി അറിയിച്ചു.

Also Read: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു

ബാക്കി അഞ്ച് പേർക്ക് വേണ്ടിയുള്ള , രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും സംഭവത്തിൻ്റെ കാരണം അന്വേഷിക്കുകയാണെന്നും എൻഎൻപിസി വക്താവ് ഒലുഫെമി സോണി പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here