പുനെയില്‍ ഹെലികോപ്റ്റര്‍ അപകടം; മൂന്നു പേര്‍ മരിച്ചു

Pune Plane Crash

മഹാരാഷ്ട്രയിലെ പുനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു മൂന്നു പേര്‍ മരിച്ചു. ഇന്ന് രാവിലെ ടേക് ഓഫിന് തൊട്ടുടനെയായിരുന്നു അപകടം. ബവ്ധന് സമീപം പര്‍വത മേഖലയിലാണ് അപകടമുണ്ടായത്. രണ്ടു പൈലറ്റുമാരും ഒരു എഞ്ചിനീയറുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

Also Read: ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഞെട്ടിപ്പിക്കുന്ന വീഡിയോ പകര്‍ത്തി വിമാന യാത്രികന്‍

രാവിലെ 6.45ഓടെയാണ് കോപ്റ്റര്‍ തകര്‍ന്നതെന്ന് പുനെയിലെ പിംപ്രി ഛിന്‍ച്വാദ് പൊലീസ് അറിയിച്ചു. ഹെലികോപ്റ്റര്‍ ആരുടെ ഉടമസ്ഥതിയലാണെന്നത് വ്യക്തമല്ല. ഓക്‌സ്‌ഫോര്‍ഡ് ഗോള്‍ഫ് ക്ലബിന്റെ ഹെലിപാഡില്‍ നിന്നാണ് കോപ്റ്റര്‍ പറന്നുയര്‍ന്നത്. അപകടമുണ്ടായ മേഖലയില്‍ ശക്തമായ മൂടല്‍മഞ്ഞുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News