കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയം

KOTTAYAM FAMILY DEATH

കോട്ടയത്ത് പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 8 4) ഭാര്യ സരസമ്മ (70) മകൻ ശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്.
ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും ശ്യാം നാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയം. റിട്ടയേഡ് എ എസ് ഐയാണ് മരിച്ച സോമനാഥൻ. മകൻ ശ്യം നാഥ് സിവിൽ സപ്ലെയ്സ് ജീവനക്കാരനാണ്. സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News