വടക്കൻ ഇറ്റലിയിൽ ഉണ്ടായ ശക്തമായ മഴയിൽ കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തിൽ ജീവൻ വെടിഞ്ഞ മൂന്ന് സുഹൃത്തുക്കളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഫ്രിയൂലി മേഖലയിലെ നാറ്റിസോൺ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിൽ നീരൊഴുക്ക് വർധിച്ചാണ് പട്രീസിയ കോർമോസ് (20), ബിയാൻക ഡോറോസ് (23), ക്രിസ്റ്റ്യൻ മോൾനാർ (25) എന്നിവർ മരണപ്പെടുന്നത്. നദിയിലേക്കിറങ്ങും മുൻപ് സംഘം രക്ഷാപ്രവർത്തകർ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല.
രക്ഷാപ്രവർത്തകരുടെ സംഘം നദിയുടെ പരിസരത്തെത്തിയപ്പോൾ മൂന്നു പേരും നദിയുടെ നടുക്കായി കെട്ടിപ്പിടിച്ച് നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ഹെലികോപ്ടറിലെത്തിയ സേന കയർ എറിഞ്ഞു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ജലപ്രവാഹത്തിൽ മൂവരും ഒലിച്ചുപോയി. പിന്നീട് നടത്തിയ തെരച്ചിലിൽ കോർമോസിന്റെയും ഡോറോസിന്റെയും മൃതദേഹങ്ങൾ ഒരു കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി. മോൾനാറിന്റെ വിവരമൊന്നും ലഭിച്ചിട്ടില്ല. മോൾനാറിനെ കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരാനാണ് സേനയുടെ തീരുമാനം.
ثلاثة أصدقاء في العشرينات من العمر يحضنون بعضهم البعض قبل أن يجرفهم السيل في شمال #إيطاليا.#طقس_العالم 🚨
Three friends in their 20s embrace before being swept away in the flash floods in northern Italy. 🇮🇹
pic.twitter.com/YmWMHoF7F2— طقس_العالم ⚡️ (@Arab_Storms) June 4, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here