ഗുജറാത്തില്‍ തീകായാന്‍ ചവറ് കൂട്ടിയിട്ട് കത്തിച്ചു; സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നു കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചു

ഗുജറാത്തിലെ സൂറത്തില്‍ തീകായാനായി ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന് സമീപം കളിക്കുകയായിരുന്ന മൂന്നു പെണ്‍കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചു. രണ്ടു പേര്‍ ആശുപത്രിയില്‍. സച്ചിന്‍ പ്രദേശത്തെ പാലി ഗ്രാമത്തിലെ പാടത്താണ് തണുപ്പുകാലത്ത് തീകായാന്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചത്. ഇതില്‍ നിന്നും ഉയര്‍ന്ന പുക ശ്വസിച്ച പെണ്‍കുട്ടികള്‍ക്ക് ഛര്‍ദിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു. 12 വയസുകാരി ദുര്‍ഗ മഹതോ, 14കാരി അമിത മഹതോ, 8 വയസുള്ള അനിത മഹതോ എന്നിവരാണ് മരിച്ചത്. കുഴഞ്ഞ് വീണയുടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ALSO READ: http://ജയിലിലെ അന്തേവാസികൾക്ക് പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി ഉണ്ടാകണം: മുഖ്യമന്ത്രി

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ മരണത്തിന്റെ ശരിയായ കാരണം അറിയാന്‍ കഴിയുവെന്നാണ് പൊലീസ് പറയുന്നത്. പ്രഥമ ദൃഷ്ടിയില്‍ വിഷപ്പുക ശ്വസിച്ചതാണ് കാരണമെന്നാണ് കരുതുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥനായ ജെആര്‍ ചൗധരി പറഞ്ഞു.

ALSO READ: http://ശബരിമല സന്നിധാനത്ത് മൂര്‍ഖന്‍ പാമ്പ്; ആദ്യം കണ്ടത് ജീവനക്കാര്‍, ഒടുവില്‍ പിടികൂടി

കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയും ഞായറും ലാബ് അടച്ചിട്ടിരിക്കുന്നതിനാല്‍ രക്തപരിശോധന നടത്താന്‍ കഴിയില്ലെന്നും ഫലം വരുമ്പോള്‍ തിങ്കളാഴ്ചയാകുമെന്നും ആശുപത്രി സ്റ്റാഫ് പറഞ്ഞെന്ന് മാതാപിതാക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here