പാലക്കാട് സഖി കേന്ദ്രത്തിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി; വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ട് രക്ഷപ്പെട്ടതെന്ന് മൊഴി

Girls Missing

പാലക്കാട് നിന്ന് കാണാതായ മൂന്നാമത്തെ കുട്ടിയെയും കണ്ടെത്തി. പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട മൂന്നുപേരിൽ അവസാനത്തെയാളെയാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാണാതായ മൂന്ന് പേരിൽ ഒരാൾ ഇന്നലെ തന്നെ വീട്ടിലെത്തിയിരുന്നു. ഇന്ന് രാവിലെ മണ്ണാർക്കാട് വെച്ചാണ് രണ്ടാമത്തെയാളെ കണ്ടെത്തിയത്. വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് രക്ഷപ്പെട്ട ശേഷം മൂവരും പിരിഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ടായിരുന്നു.

Also Read; പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവെച്ചു; മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധു

News summary; Three girls were found who went missing from Palakkad Sakhi Kendra

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News