കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; മൂന്ന് പ്രതികൾ പിടിയിൽ

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച മൂന്ന് ഗുണ്ടകൾ പിടിയിൽ. ഗുണ്ടാ സംഘങ്ങൾ തട്ടികൊണ്ട് പോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടികൊല്ലാൻ ശ്രമിച്ചു. കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. കാപ്പ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിൽ.

Also Read: അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് മുതല്‍ പ്രവർത്തനമാരംഭിച്ചു

റെയിൽവേ മേൽപ്പാലത്തിൽ വച്ച് യുവാവിനെ പരസ്യമായി വടിവാൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവമായി ബന്ധപ്പെട്ട മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിരയായ അരുൺകുമാർ ആശുപത്രിയിലാണ് ഇയാൾക്ക് ഗുരുതരമായ പരിക്കുകൾ ഉള്ളതായും പോലീസ് പറയുന്നു.

Also Read: എൻജിനിൽ തീ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവം; ഇന്നുച്ചയോടെ വിമാനം കൊച്ചിയിൽ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News