ഡിസംബറോടെ വരുന്നു മൂന്ന് ഹൈ എന്‍ഡ് എസ് യുവികള്‍

മെഴ്സിഡസ് ബെന്‍സ് ഇക്കൊല്ലം അവസാനം മൂന്ന് ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും എസ് യുവി ഗണത്തില്‍ വാഹനങ്ങള്‍ ഇറക്കാനാണ് കമ്പനി താത്പര്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനപ്രേമികള്‍ കാത്തിരിക്കുന്ന മെഴ്സിഡസ് ബെന്‍സ് ഇ ക്ലാസ്, സ്പോര്‍ട്ടി മെഴ്സിഡസ് എഎംജി സി 63 ഇ പെര്‍ഫോമന്‍സ് എഫ് വണ്‍ എഡിഷന്‍, മെഴ്സിഡസ് എഎംജി എസ് 63 ഇ പെര്‍ഫോമന്‍സ് എന്നിവയ്ക്ക് പുറമേ മൂന്ന് ഇലക്ട്രിക് കാറുകള്‍ കൂടി ഈ വര്‍ഷം വിപണിയില്‍ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Also Read: ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി; മലപ്പുറത്ത് യുവതിക്ക് ദാരുണാന്ത്യം

ഹൈ എന്‍ഡ് മോഡലുകളില്‍ ഇക്യൂഎസ്, ഇക്യൂഇ എന്നിവ അടക്കം മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്ത് ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News