മണിപ്പൂരില്‍ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ലാമ്പുലെയ്ന്‍ പ്രദേശത്ത് മൂന്ന് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. ആളൊഴിഞ്ഞ വീടുകള്‍ക്കാണ് തീയിട്ടത്. പ്രദേശത്ത് ആള്‍ക്കൂട്ടം തടിച്ചു കൂടിയതോടെ ഇവരെ പിരിച്ചുവിടാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. പ്രദേശത്തു കേന്ദ്ര, സംസ്ഥാന സേനകളെ വിന്ന്യസിക്കണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടാണ് ജനം പ്രദേശത്തു തടിച്ചുകൂടിയത്.
Also Read: ഓസ്‌ട്രേലിയയിൽ സൈനികാഭ്യാസത്തിനിടെ വിമാനം തകര്‍ന്ന് മൂന്ന് യുഎസ് നാവികര്‍ മരിച്ചു
അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കുകള്‍ അജ്ഞാതര്‍ തട്ടിയെടുത്തു. ഫാമിലി വെല്‍ഫെയര്‍ സര്‍വീസ് മുന്‍ ഡയറക്ടര്‍ ഡോ. കെ രാജോയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നാണ് ആയുധങ്ങള്‍ തട്ടിയെടുത്തത്. ആയുധങ്ങള്‍ തിരിച്ചു പിടിക്കാനും അക്രമികളെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടങ്ങി.
നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അക്രമം സംഭവങ്ങള്‍ വീണ്ടും മണിപ്പൂരില്‍ അരങ്ങേറിയത്. സിബിഐ അന്വേഷിക്കുന്ന കലാപ കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്കു മാറ്റി.
Also Read: അവധിക്കാലമല്ലേ; വീട് പൂട്ടി പോകുന്നവര്‍ ശ്രദ്ധിക്കുക, പൊലീസിന്‍റെ ‘പോൽ ആപ്പി’നെ മറക്കരുത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here