ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്; 350 ഒഴിവുകൾ

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവുകളാണ് ഉള്ളത്. സെപ്റ്റംബർ 22 വരെയാണ് അപേക്ഷിക്കുവാനുള്ള അവസാന തീയതി. പുരുഷന്മാർക്കാണ് അവസരം നൽകിയിരിക്കുന്നത്. നാവിക് ഡൊമെസ്‌റ്റിക് ബ്രാഞ്ചിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാവിക് ജനറൽ ഡ്യൂട്ടിയിലേക്ക് പ്ലസ്‌ ടു (മാ‌ത്‌സ്, ഫിസിക്‌സ്) യോഗ്യതയാണ് മാനദണ്ഡം.

ALSO READ: വാട്ട്‌സ് ആപ് ചാനല്‍ ആരംഭിച്ച് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും

യാന്ത്രിക് തസ്തികയിലേക്ക് പത്താം ക്ലാസും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്ങിൽ 3–4 വർഷ ഡിപ്ലോമയും / അല്ലെങ്കിൽ പ്ലസ് ടു ജയവും എൻജിനീയറിങ് ബ്രാഞ്ചുകളിൽ 2–3 വർഷ ഡിപ്ലോമയുമാണ് യോഗ്യത. കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ തുടങ്ങിയവയിലൂടെയാണ് തെരഞ്ഞെടുപ്പ്. 18 മുതൽ 22 വയസ്സുവരെയാണ് പ്രായ പരിധി. 300 രൂപയാണ് ഇതിന്റെ ഫീസ്. ഓൺലൈനായി ഫീസുകൾ അടയ്ക്കാവുന്നതാണ്.

ALSO READ: കേരളത്തില്‍ അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News