കേരള യൂണിവേഴ്സിറ്റിയിലെ കലോത്സവ കോഴ ആരോപണം; മൂന്ന് ജഡ്‌ജസ് അറസ്റ്റിൽ

കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണത്തിൽ മൂന്ന് വിധികര്‍ത്താക്കളെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ഗം കളി മത്സരത്തില്‍ കോഴവാങ്ങി ക്രമക്കേട് നടത്തിയെന്ന സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്റെ പരാതിയില്‍ ആണ് അറസ്റ്റ്. ഷാജി,ഷിബിന്‍,ജോമെറ്റ് എന്നിവരെയാണ് പൊലീസ് അറസറ്റ് ചെയ്തത്. കൂടാതെ മാര്‍ഗംകളി മത്സരം വീണ്ടും നടത്താനും തീരുമാനിച്ചു.

ALSO READ: കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

തിങ്കളാഴ്ച ഉച്ചക്ക് ശേഷമാകും മാര്‍ഗംകളി നടത്തുക. കോഴ ആരോപണത്തില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്ന് കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ വിജയ് വിമല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ‘മലയാള സിനിമയെ കോർപറേറ്റുകൾ കയ്യടക്കാൻ ശ്രമിക്കുന്നു’, അപകടം തുറന്നു പറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News