ഉള്ളാൾ കോട്ടേകാർ സഹകരണ ബാങ്ക് പട്ടാപ്പകൽ കൊള്ളയടിച്ച സംഘത്തിലെ പ്രധാനികളായ മൂന്ന് പേർ അന്വേഷണ സംഘത്തിൻ്റെ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി പദ്മനെരി അമ്മൻകോവിൽ സ്വദേശിയും സംഘത്തിലെ പ്രധാനിയുമായ മുരുഗണ്ടി തേവർ (36), മുംബൈ ഡോംബിവിളി വെസ്റ്റ് ഗോപിനാഥ് ചൗക് രേഖാഭായി നിവാസിൽ യൊസുവാ രാജേന്ദ്രൻ (35), മുംബൈ ചെമ്പൂർ തിലക് നഗറിലെ കണ്ണൻ മണി (36) എന്നിവരെയാണ് തമിഴ്‌നാട്ടിലെ പദ്മനെരിയിൽ നിന്നും അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
പ്രതികളിൽ നിന്നും 2 തോക്ക്, 3 ബുള്ളറ്റുകൾ, വാൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. സംഘം കവർച്ചക്കായി ഉപയോഗിച്ച കാറുകളിലൊന്നായ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഫിയറ്റ് കാർ പൊലീസ് കണ്ടെത്തി. കവർച്ച ചെയ്ത പണത്തിൻ്റെയും സ്വർണത്തിൻ്റെയും ഒരു ഭാഗം മാത്രമെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ.
ALSO READ: സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു
മുംബൈ ,തമിഴ്നാട് കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായ പ്രതികൾ. സംഘത്തിൽ പത്തിലധികം പേരുണ്ടെന്നാണ് വിവരം. കവർച്ചക്ക് രണ്ട് മാസം മുമ്പ് സ്ഥലത്തെത്തി സംഘം പദ്ധതി തയാറാക്കിയിരുന്നു.
കവർച്ചയ്ക്ക് തദ്ദേശീയരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കെസി റോഡിലെ കോട്ടേക്കാർ വ്യവസായ സേവാ സഹകരണ ബാങ്കിൽ ആയുധധാരികളായ ഒരു സംഘമെത്തി 4 കോടി മൂല്യമുള്ള സ്വർണവും പണവും കൊള്ളയടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here