കോഴിക്കോട് പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. ആളുകള്‍ ബസ് കാത്തിരിക്കുന്ന സ്ഥലത്തേക്കാണ് വാഹനം ഇടിച്ചുകയറിയത്. അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:മലപ്പുറത്ത് ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

വിദ്യാര്‍ത്ഥികളും യാത്രക്കാരും അടക്കം നിരവധി ആളുകള്‍ ബസ് കാത്തിരിക്കാറുള്ള കടയിലേക്ക് രാവിലെ 9. 30ഓടെയാണ് പൂവാറന്തോട് ഭാഗത്ത് നിന്നും വളവുമായി എത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു കയറിയത്. ഇറക്കത്തില്‍ വെച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. സംഭവസമയത്ത് അധികമാരും സ്ഥലത്തില്ലാത്തതിനാല്‍ കൂടരഞ്ഞി കുളിരാമുട്ടിയില്‍ തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.

ALSO READ:കുതിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം, അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ തീരുമാനം: മന്ത്രി പി രാജീവ്

അപകടത്തില്‍ കടയിലുണ്ടായിരുന്ന കുളിരാമുട്ടി സ്വദേശികളായ സുന്ദരന്‍ പുളിക്കുന്നത്ത് ജോണ്‍ കമുങ്ങുംതോട്ടില്‍ എന്നിവര്‍ സംഭവസ്ഥലത്ത് വെച്ചും വാഹനത്തിന്റെ ക്ലീനര്‍ മുഹമ്മദ് റാഫി ചികിത്സയിലിരിക്കയും മരണപ്പെട്ടു. കടയുടമയായ ജോമോന്‍, വാഹനത്തിന്റെ ഡ്രൈവറായ തേക്കും കുറ്റി സ്വദേശി ശിഹാബുദ്ധീന്‍ എന്നിവര്‍ അപകടത്തില്‍ പരിക്കുപറ്റി ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ കടയും ഇലക്ട്രിക് പോസ്റ്റും, വാഹനവും പൂര്‍ണമായും തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News