വയനാട് പുഴമുടിയില്‍ വാഹനാപകടം, മൂന്ന് പേര്‍ മരിച്ചു

വയനാട് പുഴമുടിയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഒരു യുവാവും 2 പെണ്‍കുട്ടികളുമാണ് മരിച്ചത്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഡോണ്‍ , സ്‌നേഹ, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജിസ്‌ന എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന
ഇരിട്ടി സ്വദേശികളായ സാന്‍ജോ, ഡിയോണ എന്നിവരും വെള്ളരിക്കുണ്ട് സ്വദേശി സോനയും വയനാട്ടിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

മരിച്ച അഡോണ്‍ ഡിയോണയുടെ സഹോദരനും സ്‌നേഹ സോനയുടെ സഹോദരിയുമാണ്. വൈകിട്ട് ആറുമണിയോടെ കല്‍പ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ എത്തിയ കാര്‍ റോഡ് സൈഡിലെ പോസ്റ്റിലും മരത്തിലും ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News