എല്ലാം സമാധാനത്തിലേക്ക് എന്ന് ബിജെപി പറയുന്ന മണിപ്പുർ കത്തുന്നു. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ ഇന്നലെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. സംഭവ സ്ഥലത്തെത്തിയ കരസേനയ്ക്ക് നേരെയും വെടിവെപ്പുണ്ടായി. അയവില്ലാത്ത സംഘർഷം സംസ്ഥാനത്തെ സാധാരണ ജനജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്.
മണിപ്പുരിൽ മെയ്തി – കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ ഇതുവരെ പൊലിഞ്ഞത് 134 ജീവനുകൾ. നിരവധി ഗ്രാമങ്ങൾ അഗ്നിക്കിരയാക്കി. അറുപതിനായിരത്തിലധികം ആളുകൾ അഭയാർത്ഥികളായി. സംഘർഷം ആരംഭിച്ചത് മുതൽ സംസ്ഥാനത്ത് ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നതെന്ന വാദം ഇപ്പോഴും ശകതമായി നിലനിൽക്കുന്നു. പള്ളികൾക്കു നേരെയുണ്ടായ വ്യാപക ആക്രമണമാണ് ഈ വാദത്തെ ശരി വയ്കുന്നത്.
ന്യൂനപക്ഷ വേട്ടയാടലിന് സംസ്ഥാന ഭരണകൂടവും കലാപകാരികളെ പിന്തുണയ്ക്കുന്നെന ആരോപണവും സജീവമാണ്. മാസങ്ങൾ പിന്നിട്ടിട്ടും കലാപത്തിന് അയവില്ല. ന്യൂനപക്ഷ ജനതയെ തിരഞ്ഞുപിടിച്ചു ആക്രമികുന്ന രീതിയും തുടരുന്നു. കാങ്‌പോക്പിയില്‍ ഇന്നലെ രാവിലെയുണ്ടായ വെടിവയ്പ്പില്‍ 3 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്: ഇംഫാൽ നഗരത്തിൽ രാത്രി വൈകിയും സംഘർഷം തുടർന്നു.
മൃതദേഹവുമായി പ്രതിഷേധിച്ച അക്രമിസംഘത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാജ് ഭവനും ബിജെപി ഓഫീസിനും സമീപം കലാപസമാനമായ സാഹചര്യമായി. ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. ഒടുവിൽ സൈനികരും അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസുമെത്തിയതോടെ രംഗം ശാന്തമായി. അശാന്തിയുടെ മണിപ്പൂർ 58 ദിനരാത്രങ്ങൾ പിന്നിടുമ്പോൾ സമാധാനം ഇന്നും നാമമാത്രമാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here