അണയാതെ മണിപ്പൂര്‍ കലാപം: മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി

മണിപ്പൂരിലെ കലാപ തീ കെടുന്നില്ല. ബിഷ്ണുപുരില്‍ വെള്ളിയാഴ്ച വൈകിയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ക്വാക്ട പ്രദേശത്തെ മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കുകി വിഭാഗക്കാരുടെ നിരവധി വീടുകള്‍ അഗ്നിക്കിരയായി.

പ്രദേശത്ത് ഇപ്പോഴും വെടിവെയ്പ്പ് തുടരുകയാണ്. കുകി വിഭാഗക്കാരും സുരക്ഷ സേനയും തമ്മിലാണ് വെടിവെയ്പ്പ്. മണിപ്പൂര്‍ പൊലീസും കമാന്‍ഡോകളുമാണ് കുകികളെ നേരിടുന്നത്. നിരോധിത മേഖലയിലേക്ക് കുകികള്‍ കടന്ന് വന്ന് മെയ്‌തെയ്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ALSO READ: സ്നേഹയെ കൊല്ലാന്‍ ശ്രമിച്ചത് അരുണിനെ സ്വന്തമാക്കാന്‍: ന‍ഴ്സ് വേഷത്തിലെത്തി ‘എയര്‍ എംബോളിസ’ത്തിലൂടെ വകവരുത്താനായിരുന്നു പദ്ധതി

വ്യാഴാഴ്ച സുരക്ഷാ സേനയും മെയ്‌തെയ്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റിരുന്നു.

അതേസമയം,  മണിപ്പൂർ നിയമസഭ സമ്മേളനം ആഗസ്റ്റ് 21 ന് ചേരും. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണർ അനുമതി നൽകി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്ത് വന്നിരിന്നു.നിയമസഭാ സമ്മേളനത്തിൽ മണിപ്പൂരിലെ സംഘർഷം ചർച്ചയാകും.സംഘർഷം ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് നിയമസഭാ സമ്മേളിക്കുന്നത്.

ALSO READ: തൃശൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News