തൃശൂർ നഗരത്തിൽ വൻ കവർച്ച; മൂന്ന് കിലോ സ്വർണാഭരണങ്ങൾ മോഷണം പോയി

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം. തൃശൂർ ഡി പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപിചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച മൂന്ന് കിലോ സ്വർണാഭരണങ്ങൾ ആണ് മോഷണം പോയത്.കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് സ്വർണം കൊണ്ട് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചപ്പോഴാണ് കാറിൽ എത്തിയ സംഘം ഇത് തട്ടികൊണ്ടുപോയത്.

ALSO READ:തന്തൂരി ആലു, കുര്‍കുറി ബിന്ദി, ഡാര്‍ജലിങ് ടീ; ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ രാഷ്ട്ര നേതാക്കൾക്കായി ഒരുങ്ങുന്ന ഭക്ഷണ രുചികൾ

ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് വെള്ള ഡിസൈർ കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ പതിവായി കൊണ്ട് പോകാറുണ്ടായിരുന്നു. ഇത് അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി: കേന്ദ്ര നീക്കം തെറ്റിദ്ധരിപ്പിക്കാന്‍, കേന്ദ്രം വിഹിതം മുടക്കിയപ്പോഴും സംസ്ഥാനം പണമടച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News