പാളം മുറിച്ചുകടക്കുന്നതിനിടെ അപകടം; കാസർകോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് മരണം

kanhangad train accident

കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളാണ് മരിച്ചത്. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു ദുരന്തം. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. കാസർകോട് രാജപുരം കള്ളാറിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്ത് നിന്നെത്തിയ 50 അംഗ സംഘത്തിലുള്ളവരാണ് മൂന്ന് പേരും. വിവാഹ ചടങ്ങ് കഴിഞ്ഞ് മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങാൻ എത്തിയതായിരുന്നു.

Also Read; ഫാറൂഖ് കോളേജ് ക്യാമ്പസിന് പുറത്തെ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം അധികൃതരുടെ അനുമതിയോടെയല്ലെന്ന് കോളേജ് പ്രിൻസിപ്പൾ

സ്റ്റേഷനെ കുറിച്ച് കൃത്യമായി ധാരണ ഇല്ലാത്തതിനാൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് ഇവർ ആദ്യമെത്തിയത്. ഇവിടെ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോകാനായി ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. ഈ സമയം കണ്ണൂർ ഭാഗത്തുനിന്നും വരികയായിരുന്ന കോയമ്പത്തൂർ ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ട്രെയിനിൽ കുടുങ്ങിയ ഒരാളുടെ ശരീരഭാഗം മംഗളൂരൂവിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ കാസർകോട്ട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Three ladies died by hit a train while crossing railway track

UPDATING… 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News