വ്യത്യസ്ത മോഷണ സംഭവങ്ങളിൽ കൊല്ലം നഗരത്തിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിലായി

വ്യത്യസ്ത മോഷണ സംഭവങ്ങളിൽ കൊല്ലം നഗരത്തിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിലായി. കൊല്ലം വെസ്ററ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളും ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു പേരും ആണ് അറസ്റ്റിൽ ആയത്. 19 ന്‌ കരുനാഗപ്പള്ളിയിൽ നിന്നും കൊല്ലത്തേക്ക് ബസിൽ സഞ്ചരിച്ച വീട്ടമ്മയുടെ ബാഗിൽ നിന്നും എടിഎം കാർഡുകൾ മോഷ്ടിച്ച് എസ്ബിഐഎടിഎമ്മുകളിൽ നിന്നും മൂന്ന് തവണകളായി 50,000 രൂപ പിൻവലിച്ചതാണ് കേസ്.

ALSO READ: കൊടുങ്കാറ്റും പേമാരിയും; കെ എസ് ഇ ബിക്ക് 51.4 കോടി രൂപയുടെ നാശനഷ്ടം.!

തെങ്കാശി സന്താന മാരി തെരുവിൽ ഇളങ്കോയുടെ ഭാര്യ ശാന്തി (40,) കൊല്ലം പാർവത്യാർ ജംഗ്ഷനിൽ നിന്നും കണ്ണനല്ലൂരേക്ക് ബസ്സിൽ സഞ്ചരിച്ച് വീട്ടമ്മയുടെ പേഴ്‌സ് മോഷ്ടിച്ച് കേസിൽ കോയമ്പത്തൂർ സെൽവനാരയൻ കോവിൽ ആൻ്റണി മകൾ മഞ്ജു ( 24) , കോയമ്പത്തൂർ ചന്ദപാട് തെരുവിൽ അഴകൻ മകൾ ഈ രാജേശ്വരി (34 ) എന്നിവരാണ് അറസ്റ്റിൽ ആയത്.

വീട്ടമ്മയുടെ എടിഎം കാർഡിനൊപ്പം പിൻ നമ്പർ കൂടി എഴുതി വച്ചിരുന്നതാണ് എടിഎം വഴി പണം പിൻവലിക്കാൻ കാരണമായത്. ഈ സംഭവത്തിന് പിന്നിൽ പ്രത്യേക സംഘമാണെന്ന് മനസ്സിലായതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ വിവേക് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌.

കൊല്ലം വെസ്റ്റ്‌ സിഐ ഫയാസ്, ഇരവിപുരം എസ് ഐ. സുകേഷ്കൊ, കൊല്ലം വെസ്റ്റ്‌ എസ്.ഐ. അനീഷ് എന്നിവർ ഉൾപെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതപ്പെടുത്തുമെന്നും കൊല്ലം എസിപി ഇ ഷെറീഫ് പറഞ്ഞു.

ALSO READ: തൃശൂരിൽ ബാറിലെത്തി ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News