പാലക്കാട് കൊപ്പത്ത് മൂന്നു ലോറികള്‍ കൂട്ടിയിടിച്ചു അപകടം

പാലക്കാട് കൊപ്പത്ത് മൂന്നു ലോറികള്‍ കൂട്ടിയിടിച്ചു അപകടം. കൊപ്പം കല്ലേപ്പുള്ളി ഇറക്കത്തില്‍ ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികള്‍ മറിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്ന കരിങ്കല്ല് പാതയിലേക്ക് പതിച്ചു. പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Also Read: കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി പ്രതിഷേധം; കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് കൊപ്പം എസ് ഐ പറഞ്ഞു. അപകടകാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News