തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു

തമിഴ്നാട് തേനി പെരിയകുളത്തിന് സമീപം മിനി ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന കോട്ടയം കുറവിലങ്ങാട്  സ്വദേശികളാണ് മരിച്ചത്. 

ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന പി ഡി ഷാജിയെ ഗുരുതര പരുക്കുകളോടെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ 5.30 ഓടെ തേനിയിൽ നിന്നും ഏർക്കാടേയ്ക്ക് പോയ ബസും ദിണ്ടുക്കലിൽ നിന്ന് കോട്ടയത്തേക്ക് വന്ന കാറും പെരിയകുളത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ബസ് റോഡിൽ മറിഞ്ഞതിനെ തുടർന്ന് ബസിലുണ്ടായിരുന്ന 18 പേർക്ക് പരുക്കേറ്റു. ഇവരെ തേനിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

also read: വയനാട്‌ ഡിസിസി ട്രഷററുടെ ആത്മഹത്യ;പിന്നിൽ നേതാക്കളുടെ സാമ്പത്തിക തിരിമറിയെന്ന് സൂചന

മിനി ബസ് തേനിയിലേക്ക് പോവുകയായിരുന്നു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു. ബസ് റോഡിൽ തല കീഴായി മറിഞ്ഞു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News