ഒഡീഷയിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഒഡീഷയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കളഹണ്ടിയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മദൻപൂർ-രാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരുക്കേറ്റു. ഇയാൾ ബൊലാംഗീറിലെ ഭീമാ ഭോയ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഛത്തീസ്ഗഡിൽ അടുത്തിടെ 10 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 11 പേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡുമായി അതിർത്തി പങ്കിടുന്ന കലഹണ്ടി ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഒഡീഷ പൊലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News