പെരിന്തല്‍മണ്ണ മലയാളം ടെലിവിഷന്‍ തിരൂര്‍ ബ്യൂറോ ചീഫ് ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ പൊലീസിന്റേതാണ് നടപടി. കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Also read- കൈക്കൂലി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; രാജസ്ഥാനില്‍ മേയറെ പുറത്താക്കി
കോഴിക്കോട് റോഡിലുള്ള കെ ആര്‍ ബേക്കറിക്ക് സമീപം താമസിക്കുന്ന അതിഥി തൊഴിലാളിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പണം തട്ടിയെന്നാണ് പരാതി. പൊലീസാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ലഹരി വസ്തുക്കള്‍ ഉണ്ടോ എന്ന് ചോദിച്ചും വീട് പരിശോധിക്കണം എന്നും പറഞ്ഞ് അതിക്രമിച്ചു കയറി വീട്ടുടമയേയും ഭാര്യയേയും ഭീഷണിപ്പെടുത്തി. വീഡിയോ പകര്‍ത്തിയ ശേഷം കാല്‍ ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
Also read- ‘തോക്ക് കിട്ടിയില്ല’,യൂട്യൂബറുടെ വീട് കയറി ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ വീട്ടിൽ പൊലീസെത്തി
തിരൂര്‍ സ്വദേശി മുഹമ്മദ് റാഫി, തെക്കന്‍ കുറ്റൂര്‍ സ്വദേശി അബ്ദുള്‍ ദില്‍ഷാദ്, അസം സ്വദേശി റഹ്‌മാന്‍ എന്നിവരെ പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ പ്രതികള്‍ മഞ്ചേരി, വല്ലപ്പുഴ എന്നിവടങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായും വിവരം ലഭിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here