പ്രതിരോധ മേഖലയില്‍ മൂന്നു വമ്പന്‍ തദ്ദേശ പദ്ധതികള്‍ക്ക് പ്രാഥമിക അനുമതി നല്‍കാന്‍ ഒരുങ്ങി ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍. എയര്‍ക്രാഫ്റ്റ് കാരിയര്‍, 97ഓളം തേജസ് ഫൈറ്റേഴ്‌സ്, 156 പ്രചന്ദ് ലൈറ്റ് കോമ്പാക്ട് ഹെലിക്കോപ്റ്ററുകള്‍ എന്നിവയുടെ നിര്‍മാണമാണ് ലക്ഷ്യം. ഇതിനായി 1.4ലക്ഷം കോടി രൂപയാണ് ചെലവഴിക്കുക.
ALSO READ: കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്
നവംബര്‍ 30ന് നടക്കുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നയിക്കുന്ന ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലില്‍ ഇതിന്റെ ചര്‍ച്ചകള്‍ നടക്കുകയും അനുമതി നല്‍കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അവസാനഘട്ട അനുമതിയ്ക്കായി സുരക്ഷാ വിഭാഗം കാബിനറ്റ് കമ്മിറ്റിയില്‍ എത്തുന്നതിന് മുമ്പ് ടെന്ററിംഗ,് മറ്റ് വാണിജ്യപരമായ ചര്‍ച്ചകളും നടക്കും.
ALSO READ: കേരളം അതിവേഗതയില്‍ പുരോഗമിക്കുന്നു; ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം; മുഖ്യമന്ത്രി
97 തേജസ് മാര്‍ക്ക് – 1എ ഫൈറ്റേഴ്‌സിന് ഏകദേശം 55000 കോടി രൂപയാണ് വിലയിരുത്തിയിട്ടുള്ളത്. 2021 ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സുമായി കരാറിലായ 46, 898 കോടിയുടെ 83 ജെറ്റുകള്‍ക്കൊപ്പം ഇവയും പ്രതിരോധ വിഭാഗത്തിന്റെ ഭാഗമാകും. ഇതോടെ 180 തേജസ് ജെറ്റുകള്‍ ഇന്ത്യ വ്യോമസേനയുടെ പ്രധാനഭാഗമായ ഫൈറ്റര്‍ സ്‌ക്വോഡ്രണ്‍സിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. ആദ്യഘട്ടത്തിലെ 83 മാര്‍ക്ക് 1 – എ ജെറ്റുകള്‍ 2024 ഫെബ്രുവരി – 2018 ഫെബ്രുവരി കാലയളവില്‍ വ്യോമസേനയുടെ ഭാഗമാകും.
സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ള 156 പ്രചന്ദ് ഹെലികോപ്റ്ററുകള്‍ക്ക് ഏകദേശം 45,000 കോടി രൂപ ചെലവ് വരും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ആദ്യ 3,887 കോടി രൂപയുടെ കരാറിന് കീഴില്‍ ഇതിനകം ഉള്‍പ്പെടുത്തിയ അത്തരം 15 ഹെലികോപ്റ്ററുകളിലേക്ക് ഇവ കൂട്ടിച്ചേര്‍ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here