ഒറ്റരാത്രിയില്‍ മൂന്ന് ബൈക്കുകള്‍ കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍

ഒറ്റരാത്രിയില്‍ മൂന്ന് ബൈക്കുകള്‍ കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍. പോത്തന്‍കോട് മംഗലപുരം സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നു ബൈക്കുകള്‍ കവര്‍ന്നത്.

ALSO READ:ചൂടിനെ പേടിക്കണ്ട, പിഴയും കിട്ടില്ല; മാനദണ്ഡങ്ങൾ പാലിച്ച് സൺ കൺട്രോൾ ഫിലിം ഒട്ടിക്കാം

പോത്തന്‍കോട് തച്ചപ്പള്ളിയിലെ സിയാദിന്റെയും, മേലേവിളയില്‍ പഞ്ചായത്തംഗത്തിന്റെയും വീടിന് മുന്നില്‍ വെച്ചിരുന്ന രണ്ടു ബൈക്കുകള്‍ ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കടത്തിക്കൊണ്ടുപോയത്.

ALSO READ:ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയില്‍

ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷന്‍ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്റെ വീട്ടില്‍ നിന്നും മറ്റൊരു ബൈക്കും ഈ സംഘം കടത്തി. വാവറയമ്പലം ആനയ്‌ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂര്‍കോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് പിടിയിലായത്. പൊലീസ് CCTV ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നതിനിടെ ഇവര്‍ പെട്രോള്‍ പമ്പിലെത്തിയപ്പോഴാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി. പോത്തന്‍കോട് മംഗലപുരം സ്റ്റേഷനുകളിലായി മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News