മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്

Mobile Shop Attack

പത്തനംതിട്ട: പന്തളത്ത് മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. പന്തളം ടൗണിൽ പ്രവർത്തിക്കുന്ന കെ.ആർ മൊബൈൽസിലാണ് ഞായറാഴ്ച വൈകിട്ട് 5:30 യോടെ കാറിൽ എത്തിയ 3 അംഗ സംഘം അക്രമണം നടത്തിയത്.

Also Read: കൊച്ചിയില്‍ രണ്ട് കോടി വിലമതിക്കുന്ന കഞ്ചാവ് പിടികൂടി കസ്റ്റംസ്

പന്തളം സ്വദേശികളായ ആദിൽ, അൻസിൽ, റാഷിക്ക് എന്നിവർ അടങ്ങിയ സംഘം ക്രിക്കറ്റ് ബാറ്റുമായി കടയിൽ അതിക്രമിച്ചു കയറി ജീവനക്കാരായ നന്ദുവിനെയും സുമിത്രയേയും കടയിലുണ്ടായിരുന്ന ഒരു കസ്റ്റമറിനെയും അടിക്കുകയായിരുന്നു. ജീവനക്കാരനായ നന്ദുവിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News