സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്നംഗ സംഘം മണിപ്പൂരിൽ; കുക്കി വിഭാഗവുമായി കൂടിക്കാഴ്ച

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മൂന്നംഗ സംഘം മണിപ്പൂർ സന്ദർശിച്ചു. ഉപദേഷ്ടാവ് എ കെ മിശ്രയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയ പാനൽ ഇന്നലെയാണ് മണിപ്പൂരിൽ എത്തിയത്. എ കെ മിശ്ര, മന്ദീദ് സിംഗ്, കുംബ്ലെ എന്നിവരാണ് മൂന്നംഗ സംഘത്തിലുള്ളത്.

Also read:“ശശി തരൂരിന്റേതും ഡികെ ശിവകുമാറിന്റേതും ബിജെപി ആശയത്തിനുള്ള പിന്തുണ”: മന്ത്രി മുഹമ്മദ് റിയാസ്

മണിപ്പൂരിലെ കുക്കി വിഭാഗവുമായി സംഘം കൂടിക്കാഴ്ച നടത്തി. മെയ്തേയ് സാമൂഹിക-സാംസ്കാരിക സംഘടനയായ അറംബായ് തങ്കോളുമായി പ്രതിനിധി സംഘം പിന്നീട് കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച വംശീയ കലാപത്തിൽ 180 ലധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Also read:‘രാം കെ നാം’ പ്രദര്‍ശിപ്പിക്കും, ‘തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതം’: ജെയ്ക് സി തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News