ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുംബത്തെ കഴുത്തറുത്തത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദുർമന്ത്രവാദമെന്ന് സംശയം

crime

ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് സിങ്ബമിലാണ് സംഭവം. മരണം ദുർമന്ത്രവാദത്തെ തുടർന്നാണെന്നാണ് സംശയം.വെസ്റ്റ് സിങ്ബം സ്വദേശിയായ ദുഗ്‌ലു പൂർത്തി (57) , ഭാര്യ സുഖ്ബാരോ പൂർത്തി (48), മകൾ ദസ്കീർ പൂർത്തി (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങളുടെ കഴുത്തിലും തലയിലും വെട്ടേറ്റ പാടുകൾ ഉണ്ടായിരുന്നു. മൂവരുടെയും മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

ALSO READ; ചാറ്റുകൾ ഇനി കൂടുതൽ കളറാകും; തീമിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരാൻ വാട്ട്സ്ആപ്പ്

ദുഗ്‌ലു പൂർത്തിയുടെ ഇളയ മകൾ ദാദ്കി പൂർത്തിയാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. ദാദ്കി ബന്ധുവിനൊപ്പം പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ALSO READ; എന്തിനീ ക്രൂരത! ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണം കാത്തുനിന്ന 28 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നിലവിൽ, കൊലപാതകങ്ങളും മന്ത്രവാദ ആരോപണങ്ങളും തമ്മിൽ നേരിട്ടുള്ള ബന്ധമൊന്നും പോലീസ് നിഷേധിക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ഒരു സ്ഥിരീകരണത്തിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും കൊലപാതകത്തിന് പിന്നിലെ എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News