ബാംബു കർട്ടന്റെ പേരിൽ തട്ടിപ്പ്; മൂന്നംഗ സംഘം പിടിയിൽ

പത്തനംതിട്ടയിൽ ബാംബു കർട്ടന്‍റെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഘം പൊലീസ് പിടിയിൽ. പതിനായിരം രൂപയിൽ താഴെ വിലയുള്ള കർട്ടൻ സ്ഥാപിച്ച ശേഷം തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയത്. പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

Also read:95 രൂപയുടെ ഷാംപു, ഫ്‌ളിപ്കാര്‍ട്ട് ഈടാക്കിയത് 140 രൂപ ; പണി വന്നത് പിന്നാലെ

കരുനാഗപ്പള്ളി തഴവ സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അൻസിൽ, റിയാസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ആറന്മുളയിലെ ഒരു വീട്ടിലെത്തിയ ഇവർ സ്ക്വയർ ഫീറ്റിന് 200 രൂപ നിരക്കിൽ ബാംബു കർട്ടൻ ഇട്ടു നൽകാമെന്ന് പറഞ്ഞു. കർട്ടനിട്ട ശേഷം 45,000 രൂപ ആവശ്യപ്പെടുകയായിരുന്നു.

Also read:‘മണ്ഡലം പ്രസിഡന്റാക്കാന്‍ അരുണ്‍ നേതാക്കള്‍ക്ക് പ്രിയപ്പെട്ടതെന്തൊക്കെയോ നല്‍കി’; കെപിസിസി ഓഫീസിന് മുന്നില്‍ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍

വീട്ടമ്മ അവരുടെ പക്കലുണ്ടായിരുന്ന 14,000 രൂപ പണമായി നൽകുകയും ബാക്കി തുകയ്ക്ക് ബ്ലാങ്ക് ചെക്കുകൾ നൽകാൻ പ്രതികൾ ആവശ്യപ്പെടുകയുമായിരുന്നു. അന്നുതന്നെ ചെക്കുകൾ ബാങ്കിൽ ഹാജരാക്കിയ സംഘം 85,000 രൂപ പിൻവലിച്ചു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് മനസിലാക്കുന്നത്. വെറും പതിനായിരം രൂപ പോലും വില ഇല്ലാത്ത കർട്ടനിട്ടാണ് വീട്ടുകാരെ ഇവർ പറ്റിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News