പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്നു സഹോദരിമാര്‍ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ബന്ധുക്കളായ റിന്‍ഷി (18), റമീഷ (23), നിഷിത (26) എന്നിവരാണ് മരിച്ചത്.

Also Read: കൊലക്കേസ് പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സമീപത്തെ പാടത്ത് പണി എടുക്കുകയായിരുന്ന അതിഥി തൊഴിലാളിയാണ് ആദ്യം കണ്ടത്. ഇയാള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് എത്തിയ യുവാക്കളാണ് ഇവരെ കുളത്തില്‍ നിന്ന് കരയ്ക്കെത്തിച്ചത്.

ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ മൂവരെയും കരയ്‌ക്കെത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മൂവരുടെയും മരണം സ്ഥിരീകരിച്ചത്
മൃതദേഹം മദര്‍ കെയര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News