എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊന്നു

CRIME

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.ചേന്ദമംഗലം സ്വദേശി വേണു,ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്.ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസിയായ പ്രതി റിതുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല ഉണ്ടായത്.അയൽവാസിയായ റിതു , വേണുവിന്റെ വീട്ടിൽ ചെല്ലുകയും കുടുംബാംഗങ്ങളുമായി തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നാലുപേരുടെയും തലയ്ക്കടിക്കുകയുമായിരുന്നു.

ALSO READ; ‘എൻഎം വിജയൻ്റെ കുടുംബത്തിന് നീതി കിട്ടും വരെ ഡിവൈഎഫ്ഐ പ്രക്ഷോഭം തുടരും’; വികെ സനോജ്

കൃത്യം നിർവഹിച്ച ശേഷം ബൈക്കിൽ പോവുകയായിരുന്ന പ്രതിയെ പോലീസ്  പിടികൂടുകയായിരുന്നു.അയൽവാസികളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളാണെന്നും ആലുവ റൂറൽ എസ് പി വൈഭവവ്  സക്സേന പറഞ്ഞു.

റിതു നിരന്തര ശല്യക്കാരനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും വെള്ളിയാഴ്ച നടക്കും.അതേസമയം ആക്രമണത്തിൽ സാരമായി  പരുക്കേറ്റ ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News