ആ മൊബൈൽ കള്ളൻമാരെ കിട്ടിയിട്ടുണ്ട്, ഐ ഫോൺ ഉപഭോക്താക്കളെ ജാഗ്രതൈ; കൊച്ചിയിലെ സംഗീത നിശയ്ക്കിടെ കാണികളുടെ ഫോണ്‍ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ

കൊച്ചിയില്‍ അലന്‍വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. ദില്ലിയില്‍ വെച്ചാണ് പ്രതികളെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ച ചെയ്ത 20 ഓളം ഫോണുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. മോഷണം പോയ മൊബൈല്‍ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ ദില്ലിയിലുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ദില്ലിയില്‍ വ്യാപകമായി നടത്തിയ തിരച്ചിലിലാണ് മൂന്ന് പേര്‍ കൊച്ചി സെന്‍ട്രല്‍ പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് ഐ ഫോണുകള്‍ ഉള്‍പ്പടെ 20ല്‍പ്പരം മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇവയുടെ ഐഎംഇഐ നമ്പറുകള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്.

ALSO READ: ‘ഒരു ബമ്പർ ലോട്ടറിയാണ് എന്നെ തുറന്നു കാണിക്കാൻ ഞാൻ തന്നെ താങ്കൾക്ക് നൽകിയിരിക്കുന്നത് അന്വേഷിച്ച് നറുക്കെടുക്കൂ! വേഗമാകട്ടെ, വേഗമാകട്ടെ!’

നഷ്ടപ്പെട്ട ഫോണുകളുടെയെല്ലാം ഐഎംഇഐ നമ്പറുകള്‍ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. 36 ഫോണുകളാണ് മോഷണം പോയത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. ഐ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കു വേണ്ടിയുള്ള അന്വേഷണവും തുടരുകയാണ്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 6-നായിരുന്നു കൊച്ചിയില്‍ അലന്‍വോക്കറുടെ സംഗീതനിശ അരങ്ങേറിയത്. ഷോ കാണാനായി മുന്‍നിരയിലിരുന്നവരുടെ മൊബൈല്‍ ഫോണുകളാണ് സംഘം മോഷ്ടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News