‘ഓടുന്ന ലോറിയിൽ ചാടിക്കയറി സിനിമാ സ്റ്റൈലിൽ മോഷണം’, ദൃശങ്ങൾ പകർത്തി പുറകിലെ വാഹനത്തിലെ യാത്രക്കാർ: വീഡിയോ

ഓടുന്ന ലോറിയിൽ ചാടിക്കയറി സിനിമാ സ്റ്റൈലിൽ മോഷണം നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. മൂന്ന് യുവാക്കൾ ചേർന്ന് ലോറിയിൽ നിന്ന് വസ്തുക്കൾ തട്ടിയെടുക്കുന്നതും തുടർന്ന് ബൈക്കിൽ പോകുന്നതുമാണ് വിഡിയോയിൽ ഉള്ളത്. ട്രക്ക് ഡ്രൈവർ അറിയാതെ പുറകിലൂടെ ട്രക്കിൽ വലിഞ്ഞുകയറിയാണ് മോഷണം. ലോറിക്ക് തൊട്ടുപുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

ALSO READ: ഫോറസ്റ്റ് ഗാർഡിന് വേണ്ടിയുള്ള 25 കിലോമീറ്റർ നടത്ത പരീക്ഷയ്ക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; സംഭവം മധ്യപ്രദേശിൽ

മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിന്ദി ചിത്രങ്ങളെപ്പോലും തോൽപ്പിക്കുന്ന തരത്തിലാണ് ഈ മോഷണമെന്നാണ് സോഷ്യൽ മീഡിയ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. അതേസമയം, സംഭവത്തെ സംബന്ധിച്ച് വിവവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും, ഏതെങ്കിലും ട്രക്ക് ഡ്രൈവർമാരിൽ നിന്ന് ഇതുവരേക്കും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടില്ലെനിനും പൊലീസ് വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

ALSO READ: ‘ദൈവമല്ലേ അമ്പലം നിർമിക്കാൻ ഞാൻ സ്ഥലം തരാം, മാലയും തുളസിയും ഭക്ഷണവും തരാം, അങ്ങനെയെങ്കിലും രാജ്യം രക്ഷപ്പെടട്ടെ’, മോദിക്കെതിരെ മമത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News