കോഴിക്കോട് ഒഡീഷ സ്വദേശികളിൽ നിന്ന് 16 കിലോഗ്രാം കഞ്ചാവ് പിടികൂടി

കോഴിക്കോട് 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു , ബസന്ത് കുമാർ സാഹു ,കൃഷ്ണ ചന്ദ്രബാരിക്ക് എന്നിവരാണ് പിടിയിലായത്. പത്തുലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

Also read:‘ഭാര്യയ്ക്ക് 18 കഴിഞ്ഞാൽ ഭര്‍തൃബലാത്സംഗം കുറ്റകരമല്ല’; അലഹാബാദ് ഹൈക്കോടതി വിധി

പ്രതികൾ വൻതോതിൽ കഞ്ചാവ് കൊണ്ടുവന്നത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ ലഹരി വില്പന ലക്ഷ്യം വെച്ചാണ് . കഞ്ചാവ് നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു പദ്ധതി. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

Also read:മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി; കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

പ്രതികൾ താമസിച്ചിരുന്നത് മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ്. ഒറീസ്സയിൽ നിന്ന് പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പൊലീസിന് സംശയം തോന്നി മാങ്കാവ് വെച്ച് തടഞ്ഞ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബാ​ഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News