ആക്രിപെറുക്കുന്നതിനിടയിൽ കിട്ടിയ പൊതി തുറന്നപ്പോൾ 25 കോടി രൂപ; ‘ബ്ലാക്ക് ഡോളര്‍’ തട്ടിപ്പെന്ന് സംശയം

പെട്ടെന്നുണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ജീവിതത്തെ തന്നെ മാറ്റി മറിക്കാറുണ്ട്. അത്തരത്തിൽ ബംഗളൂരുവില്‍ ആക്രി പെറുക്കുന്ന 39 കാരനായ സലിമാന്റെ ജീവിതത്തിലും മാറ്റി മറിച്ച സംഭവം ഉണ്ടായത്. സലിമാന് നവംബര്‍ 3 എന്നത്തെയും പോലെ സാധാരണ ദിവസമായിരുന്നു. അത് അസാധാരണമായത് വഴിയില്‍ നിന്ന് മൂന്ന് മില്യണ്‍ ഡോളര്‍ (25 കോടി രൂപ) വീണുകിട്ടിയതോടെയാണ്.

പ്ലാസ്റ്റിക് കുപ്പികളും പാഴ് വസ്തുക്കളും പെറുക്കി ഉപജീവനമാർഗം കണ്ടെത്തുന്നയാളാണ് സലിമാന്‍. നവംബർ 3ന് പതിവുപോലെ ബെംഗളൂരുവിലെ നാഗവാര റെയില്‍വെ ട്രാക്കില്‍ ആക്രി പെറുക്കുകയായിരുന്നതിനിടയിലാണ് ഒരു പാക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. എന്നാൽ അത് കറൻസി നോട്ടുകളാണെന്ന് അപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്ന് ബംഗാള്‍ സ്വദേശിയായ സലിമാന്‍ പറഞ്ഞു. പുസ്തക കെട്ടാണെന്നാണ് ആദ്യം കരുതി. വീട്ടിലെത്തി പൊതി തുറന്നപ്പോഴാണ് 23 കെട്ട് യുഎസ് ഡോളർ അതിൽ കണ്ടത്. ഒപ്പം എന്തോ രാസവസ്തുവിന്‍റെ മണവും അനുഭവപ്പെടുകയും പിന്നാലെ തനിക്ക് ശാരീരിക അസ്വസ്ഥത തോന്നിയെന്നും സലിമാന്‍ പറഞ്ഞു.

also read: മൊബൈൽ ആപ്പിലൂടെ പണം വാങ്ങി ലൈവ് സെക്സ് ഷോ; പോൺ താരങ്ങൾ അറസ്റ്റിൽ

എന്നാൽ സലിമാന് ഈ സംഭവം ആരെ അറിയിക്കണമെന്ന് ഒരു പിടിയും കിട്ടിയില്ല. തന്‍റെ മുതലാളിയും സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു സലീമാന്. പൊലീസിനോട് പറഞ്ഞാല്‍ താന്‍ കുറ്റക്കാരനാവുമോ എന്ന് പേടിയും സലിമാനെ കുഴപ്പത്തിലാക്കി. അങ്ങനെ പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകനായ കലിമുള്ളയെ സമീപിക്കുകയും ഉടൻ തന്നെ സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദയെ വിളിച്ച് വിവരം പറയുകയും ചെയ്തു. ശേഷം കമ്മീഷണര്‍ ഹെബ്ബാൾ പൊലീസ് ഇൻസ്പെക്ടറെ വിളിച്ചു. ഐക്യരാഷ്ട്ര സഭയുടെ പേരിലുള്ള ഒരു കുറിപ്പും കറന്‍സിക്കൊപ്പം ഉണ്ടായിരുന്നു. ദക്ഷിണ സുഡാനിലെ യുഎൻ സമാധാന സേനയ്ക്കുള്ള പണം എന്നാണ് എഴുതിയിരുന്നത്.

also read: മുകേഷ് അംബാനിക്ക് വധഭീഷണി എത്തിയത് പാക് ക്രിക്കറ്റ് താരത്തിൻ്റെ പേരിൽ

എന്നാൽ ഇത് കള്ളനോട്ടുകളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നോട്ടുകെട്ടുകള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് (ആർബിഐ) അയച്ചെന്നും അവിടെയാണ് ഇക്കാര്യം അന്തിമമായി സ്ഥിരീകരിക്കേണ്ടതെന്നും പൊലീസ് പറഞ്ഞു. ‘ബ്ലാക്ക് ഡോളര്‍’ തട്ടിപ്പ് സംഘത്തിന്‍റേതാവും ഈ വ്യാജ കറന്‍സികളെന്നാണ് പൊലീസിന്‍റെ നിഗമനം. കറന്‍സി കൈമാറ്റത്തിനിടെ വ്യാജ നോട്ടുകള്‍ നല്‍കി പറ്റിക്കുന്ന സംഘമാകാം ഈ നോട്ടുകള്‍ക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു. നോട്ടുകെട്ടുകള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News